പയ്യന്നൂര്‍: അച്ഛനെ കാണാൻ പോകുന്നെന്ന് പറഞ്ഞ പതിനഞ്ചുകാരനെ മർദിച്ചതിന് അമ്മയ്ക്കും അമ്മാവനുമെതിരെ കേസ്. പതിനഞ്ചുകാരന്റെ പരാതിയിലാണ് ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസ്. പയ്യന്നൂര്‍ പൊലീസ് ആണ് ജെ.ജെ ആക്ട് പ്രകാരം കേസെടുത്തത്. ഈ മാസം 12ന് വൈകീട്ടാണ് പരാതിക്കാസ്പദമായ സംഭവം.ഭര്‍ത്താവുമായി അകന്നുകഴിയുന്ന അമ്മയുടെ കൂടെയാണ് കുട്ടിയുടെ താമസം. അതിനിടയില്‍ മകന് പിതാവിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞതാണ് അമ്മയെ പ്രകോപിപ്പിച്ചത്. ഈ ദേഷ്യത്തില്‍ അമ്മയും കൂടെയുണ്ടായിരുന്ന അമ്മയുടെ അമ്മാവനും ചേര്‍ന്ന് മര്ദിക്കുകയായിരുന്നുവെന്ന കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.