കോഴിക്കോട്: ബലപ്രയോഗത്തിലൂടെ വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ. ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണമാല വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് പൊട്ടിച്ചെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ വെസ്റ്റ്ഹിൽ കക്കുഴി പാലം സ്വദേശി പ്രവീൺ നിവാസിൽ വി.പ്രസൂൺ (36) ആണ് അറസ്റ്റിലായത്.കഴിഞ്ഞ 10ന് രാവിലെയാണ് സംഭവമുണ്ടായത്. യുവതി നടക്കാവ് ഭാഗത്തേക്ക് നടന്നു പോകവേ പിന്നാലെയെത്തിയ പ്രതി, യുവതിയുടെ കഴുത്തിൽ മുറുക്കി പിടിച്ചശേഷം സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ യുവതി വീണു. പ്രതി ഉടൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!