തിരുവനന്തപുരം: ഓട്ടോയിൽ സഞ്ചരിക്കവെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ചായിരുന്നു അപകടം. മാതാവിനൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയായിരുന്നു അപകടം. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.കുട്ടിയും മാതാവും സഞ്ചരിച്ച ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് രാത്രിയോടെ കുട്ടി മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!