തിരുവനന്തപുരം: കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയിൽ തുടർനടപടികൾക്കായി മുഖ്യമന്ത്രിയുടെ പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ച ഇന്ന്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. രാവിലെ പത്തുമണിക്കാണ് ഓൺലൈൻ യോഗം ചേരുക.സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നത് അടക്കം കേന്ദ്ര നടപടിക്കെതിരെ ദില്ലി സമരത്തിന് സിപിഎം തീരുമാനം എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ പിന്തുണയും മുഖ്യമന്ത്രി അഭ്യർത്ഥിക്കും. ഇടതുമുന്നണി ചർച്ചക്ക് ശേഷം തീയതി തീരുമാനിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം നേതൃയോഗത്തിലെ ധാരണ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!