തിരുവനന്തപുരം: മരുമകൻ ചുറ്റിക കൊണ്ട് തലക്കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വൃദ്ധന്‍ മരിച്ചു. ഉറിയാക്കോട് പൂമല മീനാഭവന്‍ ഡേവിഡ് (65) ആണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ ആയിരുന്നു മരണം. മകളുടെ ഭര്‍ത്തവ് അരുവിക്കര കുതിരകുളം ഗാന്ധിജി നഗര്‍ പ്രദീപ് വിലാസത്തില്‍ പ്രകാശ് (31) ആണ് കേസിലെ പ്രതി.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തനിക്കൊപ്പം വാടക വീട്ടില്‍ താമസിക്കാന്‍ വരാത്തതിലെ വിരോധത്താല്‍ പ്രകാശ് ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രകാശ് ഇരുമ്പ് ചുറ്റിക എടുത്ത് ഡേവിഡിന്റ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡേവിഡിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുകള്‍ ഉണ്ടാകുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!