തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോ​ഗിച്ച ബസ് പൊളിച്ച് പണിയുന്നു. വിനോദസഞ്ചാരയാത്രകൾക്ക് ഉപയോ​ഗിക്കാനായാണ് ബസിൽ രൂപമാറ്റം വരുത്തുന്നത്. മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി കസേരയും ബസിലേക്ക് കയറാൻ സഹായിക്കുന്ന ലിഫ്റ്റും കല്ലേറിൽ തകരാത്ത വശങ്ങളിലെ ഗ്ലാസുകളും നീക്കംചെയ്യും. സാധാരണ കോൺട്രാക്ട്‌ കാരേജായി ബസിനെ മാറ്റുമ്പോഴും ശൗചാലയം ബസിനുള്ളിൽ നിലനിർത്തും.കെ.എസ്.ആർ.ടി.സി.യുടെ വിനോദസഞ്ചാരയാത്രകൾക്ക് ഉപയോഗിക്കാൻപാകത്തിലാണ് ബസിന് രൂപമാറ്റം വരുത്തുന്നത്. നവകേരളസദസ്സിന്റെ എറണാകുളം പര്യടനം അവസാനിച്ചശേഷമാണ് ബസ് ബെംഗളൂരുവിലെ ‘പ്രകാശ്’ കോച്ച് ബിൽഡേഴ്‌സിന് കൈമാറിയത്. ‘പ്രകാശി’ലാണ് ബസ് നിർമിച്ചത്. പ്രതിപക്ഷം ബസ് വാങ്ങലിനെതിരേ രംഗത്തിറങ്ങിയിരുന്നു. ബസ് കെ.എസ്.ആർ.ടി.സി.ക്ക് കൈമാറുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്യുന്നതോടെ മൂല്യം കൂടുന്ന ബസിനെ മ്യൂസിയമാക്കാമെന്ന നിർദേശം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും മുന്നോട്ടുവെച്ചിരുന്നു.വി.ഐ.പി. സുരക്ഷയ്ക്കുവേണ്ടി നവകേരള ബസിൽ ഒരുക്കിയിരുന്ന സജ്ജീകരണങ്ങൾ നീക്കംചെയ്യും. വശങ്ങളിൽ കൂടുതൽ കാഴ്ച കിട്ടുന്ന ഗ്ലാസുകൾ ഇടംപിടിക്കും. സാധാരണ ബസുകളിൽ ഉപയോഗിക്കുന്ന റൂഫ്‌ടോപ്പ് എ.സി. മാത്രമാണ് ഇനിയുണ്ടാകുക. സാധനങ്ങൾവെക്കാൻ പിന്നിൽ ഇടമുണ്ടാക്കുന്നതിനായി സീറ്റുകൾ പുനഃക്രമീകരിക്കും. നിശ്ചിത ഇടവേളകളിൽ നടത്തേണ്ട പരിശോധന (പീരിയോഡിക്കൽ മെയിന്റനൻസ്) പൂർത്തീകരിച്ചാകും ബസ് കെ.എസ്.ആർ.ടി.സി.ക്ക് കൈമാറുക.ബസിൽ വീണ്ടും കാര്യമായ മുതൽമുടക്ക് വേണ്ടിവരുമെന്നാണ് സൂചന. കുടുംബാവശ്യങ്ങൾക്കും ഗ്രൂപ്പ് ടൂറിനും ബസ് വാടകയ്ക്ക് നൽകാനാണ് നീക്കം. ഇതിനായി ഫ്രിഡ്ജും മൈക്രോവേവ് ഓവനും ഘടിപ്പിക്കും. ബസ് വാടകയ്ക്ക് ലഭിക്കുമോയെന്ന് ചോദിച്ച് ഒട്ടേറെ അന്വേഷണങ്ങൾ കെ.എസ്.ആർ.ടി.സി.ക്ക് കിട്ടുന്നുണ്ട്. ദിവസവാടക നിശ്ചയിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനുവരി അവസാനത്തോടെ നവകേരള ബസ് സാധാരണക്കാർക്കായി തിരിച്ചെത്തും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!