തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ കോൺ​ഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും. യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്നും തുടരും.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിർദേശം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രാഷ്ട്രീയായുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ് പറഞ്ഞു . ഗവർണറുടെ ഇടുക്കി സന്ദർശനത്തിന്റെ ശ്രദ്ധതിരിക്കാനാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് കെ മുരളീധരൻ എംപി പറഞ്ഞു.ഈ മാസം 22 വരെയാണ് സെഷൻസ് കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്. കോൺഗ്രസിലെയും യുഡിഎഫിലെയും മുതിർന്ന നേതാക്കൾ രാഹുലിനെ ജയിലിലെത്തി സന്ദർശിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!