ആലപ്പുഴ: മുന്‍ ഹണി ട്രാപ്പ് കേസിലെ പ്രതി മുക്കുപണ്ടം പണയം വച്ച കേസിൽ അറസ്റ്റില്‍. തൃശ്ശൂർ സ്വദേശി രുക്സാന ആണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്. 1.20 ലക്ഷം രൂപയാണ് മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ ഇവർ മുക്കുപണ്ടം പണയം വച്ചു തട്ടിയത്.കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസിൽ പ്രതിയായിരുന്നു രുക്സാന. മുക്കുപണ്ടം പണയം വെച്ച കേസിൽ നേരത്തെ രുക്സാനയുടെ ഭർത്താവ് സജീറും സുഹൃത്ത് സുധീഷും പിടിയിലായിരുന്നു. ഒളിവിൽ പോയ രുക്സാനയെ തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.