ഉദുമ: യുവതി പുഴയിൽ മരിച്ച നിലയിൽ. കാസർകോട് കാപ്പിൽ കോടി റോഡിലെ മുഹമ്മദലിയുടേയും സുബൈദയുടെയും മകൾ വി.എസ്. തഫ്സീന(27)യാണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കാപ്പിൽ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ യുവതിയെ നാട്ടുകാർ കണ്ടെത്തിയത്. ഉടന്‍തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.രണ്ടു മാസം മുമ്പായിരുന്നു തഫ്സീനയുടെ വിവാഹം. കഴിഞ്ഞ നവംബറില്‍ വിവാഹിതയായ യുവതി കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു. മൃതദേഹം കാസര്‍കോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബേക്കല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.സഹോദരങ്ങൾ: തൻസീർ, മുഹാദ്, താഹിറ, തസ് രിയ , തസ് ലിയ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!