യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം .400 ഒഴിവുണ്ട്. പരീക്ഷ 2024 ഏപ്രില്‍ 21-നായിരിക്കും നടക്കുക.ഒഴിവുകള്‍: നേവല്‍ ഡിഫന്‍സ് അക്കാദമിയില്‍ ആര്‍മി-208, നേവി-42, എയര്‍ഫോഴ്സ്-120 എന്നിങ്ങനെയാണ് ഒഴിവ്. നേവല്‍ അക്കാദമിയില്‍ 30 ഒഴിവാണുള്ളത്.യോഗ്യത: നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആര്‍മി വിങ്ങിലേക്ക് പ്ലസ്ടു സമ്പ്രദായത്തില്‍ നേടിയ പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യമാണ് യോഗ്യത. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ എയര്‍ഫോഴ്സ്, നേവല്‍ വിങ്ങുകളിലേക്കും നേവല്‍ അക്കാദമിയുടെ പ്ലസ്ടു കാഡറ്റ് എന്‍ട്രി സ്‌കീമിലേക്കും അപേക്ഷിക്കുന്നവര്‍ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ ഉള്‍പ്പെട്ട പ്ലസ്ടുവാണ് പഠിച്ചിരിക്കേണ്ടത്.പ്രായം: അപേക്ഷകര്‍ 2005 ജൂലായ് രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം, മെഡിക്കല്‍ പരിശോധന എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും പരീക്ഷ. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടാവും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പരീക്ഷാകേന്ദ്രമുണ്ടാവും. വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായോ എസ്.ബി.ഐ.ബ്രാഞ്ചുകളില്‍ പണമായോ അടയ്ക്കണം. പണമായി അടയ്ക്കുന്നവര്‍ക്ക് അതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുടെ തലേദിവസം വരെ മാത്രമേ സമയം അനുവദിക്കൂ.അപേക്ഷ: https://upsconline.nic.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 9 (വൈകീട്ട് 5 മണി)