കോഴിക്കോട്: പത്തുവയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി പുള്ളഞ്ഞിമേട് താഴെ വനഭൂമിയില്‍ ബിജിത് കുമാര്‍-രാജി ദമ്പതികളുടെ മകന്‍ ആര്യജിത് (10) ആണ് മരിച്ചത്. സംഭവ സമയത്ത് വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ട് പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മുത്തേരി ജി യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബിജിത്. സുജിത്, ആതിശ്രീ എന്നിവരാണ് സഹോദരങ്ങള്‍.