കൊച്ചി: വീട്ടുകാർ ഇല്ലാത്ത തക്കം നോക്കി സ്വന്തം സഹോദരിയുടെ വീട്ടിൽ കയറി മോഷണം നടത്തി. കേസിൽ പ്രതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആസാം സമഗുരി സ്വദേശി ഇംദാദ് ഹുസൈൻ ആണ് പിടിയിലായത്. പെരുമ്പാവൂർ കണ്ടന്തറയിലെ സഹോദരിയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയാണ് പ്രതി കവർന്നത്.അതിഥിത്തൊഴിലാളികളായി എത്തിയതാണ് ഇവരുടെ കുടുംബം. സഹോദരിയും ഭർത്താവും താമസിച്ചിരുന്ന വീടിന്‍റെ കിടപ്പുമുറിയിൽ നിന്നുമാണ് പ്രതി പണം അപഹരിച്ചത്. ഇക്കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പണമിരിക്കുന്ന കാര്യം ഇയാൾ അറിയുന്നത്. തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയം നോക്കി പണവുമായി കടക്കുകയായിരുന്നു