ശബരിമല തീര്ഥാടനവുമായി ബന്ധപ്പെട്ട് പ്രധാന തീര്ഥാടന പാതകളില്‍ പാര്‍ക്കിങ്ങും ഭിക്ഷാടനവും ഭക്ഷണം പാകം ചെയ്യുന്നതും പെരുനാട് പഞ്ചായത്ത് നിരോധിച്ചു.പാതകളിലും പാര്ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങള്ക്ക് സമീപം ഭക്ഷണം പാകംചെയ്യുന്നതും പഞ്ചായത്ത് പ്രദേശത്ത് ഭിക്ഷാടനം നടത്തുന്നതും തീര്ഥാടക പാതകളുടെവശങ്ങളില് ആടുമാടുകളെ കെട്ടിയിടുന്നതും മേയാന് വിടുന്നതും നിലയ്ക്കല് മുതല്സന്നിധാനം വരെയുളള ഭക്ഷണശാലകളില് മാംസാഹാരം ശേഖരിച്ചു വെക്കുന്നതും പാചകംചെയ്യുന്നതും വില്പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ളാഹ മുതല് സന്നിധാനംവരെയുളള ഹോട്ടലുകള് ഒരേ സമയം അഞ്ച് ഗ്യാസ് സിലിണ്ടറുകളില് കൂടുതല്സൂക്ഷിക്കുന്നതിനും വിലക്കുണ്ട് . ഗ്യാസ് സിലിണ്ടറുകള് അപകടകരമായി പൊതുസ്ഥലത്ത്സൂക്ഷിക്കുന്നതും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും മാലിന്യങ്ങള് അലക്ഷ്യമായിഉപേക്ഷിക്കുന്നതും സംസ്കരിക്കുന്നതും കര്ശനമായി നിരോധിച്ചതായി റാന്നി പെരുനാട്ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!