മുംബൈ: നാളത്തെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധിക്കൊപ്പം നടക്കുക സ്ത്രീകൾ മാത്രം. മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയുടെ ജന്മദിനമായതിനാലാണ് നവംബർ 19ലെ യാത്രയിൽ രാഹുൽ ​ഗാന്ധിക്കൊപ്പം സ്ത്രീകൾ മാത്രം നടക്കുക എന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. നവംബർ ഏഴ് മുതൽ മഹാരാഷ്ട്രയിൽ പര്യടനം ന‌ടത്തുന്ന ജോഡോ യാത്ര നവംബർ 20നാണ് മധ്യപ്രദേശിലേക്ക് കടക്കുക. (BHARAT JODO YATRA )മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാർഷിക ദിനമായ നവംബർ 19 ന് രാഹുൽ ഗാന്ധിക്കൊപ്പം സ്ത്രീകൾ മാത്രമേ യാത്രയിൽ പങ്കെടുക്കൂവെന്ന് പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിസിറ്റി വിഭാഗം ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അകോല ജില്ലയിലെ വഡേഗാവിലാണ് അന്ന് യാത്ര ചെയ്യുക.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!