കോഴിക്കോട് : സമസ്ത ഐക്യത്തിന്റെ വാതിൽ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സമസ്തയുടെ നൂറാം വാർഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍, 1989ൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തി ചിലർ പുറത്ത് പോയി. ഇവർ പുതിയ സംഘടന ഉണ്ടാക്കി സാമാന്തര പ്രവർത്തനം നടത്തി വരികയാണ്. ഇതിന്‍റെ ഭാഗമായി ഇവർ സമസ്ത നൂറാം വാർഷികം എന്ന പേരിൽ ചിലർ പരിപാടികൾ നടത്തുന്നുണ്ട്. ഇതിൽ സമസ്തക്കോ പോഷക സംഘടനകൾക്കോ ബന്ധമില്ല. ജനങ്ങൾ തെറ്റിദ്ധരിക്കരുത്. നൂറാം വാർഷികം ആർക്കും നടത്താം. സമസ്തയുടേതാണ് ഔദ്യോഗിക പരിപാടി. ഇകെ അബൂബക്കർ മുസ്‌ലിയാറുടെ ഖബർ ആർക്കും സന്ദർശിക്കാം. ഇത് എപിയുടെ മടങ്ങിവരവായി കാണാം. തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കും. എന്നാൽ, ഉപാധികൾ ഉണ്ട്. സമസ്ത ഐക്യത്തിന്റെ വാതിൽ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സമസ്തയുടെ നൂറാം വാർഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.കോൺഗ്രസിന് പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. അതെല്ലാം അവരുടെ തീരുമാനം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. സമസ്ത നൂറാം വാർഷികാഘോഷ പരിപാടികൾ വിലയിരുത്താനാണ് യോഗം ചേർന്നത്. 2026ലാണ് പരിപാടികൾ. അതിന്റെ ഉദ്ഘാടനം ജനുവരിയിൽ ബെംഗളൂരുവിൽ നടക്കും. ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിൽ കർണാടക മുഖ്യമന്ത്രിയെ അടക്കം പങ്കെടുപ്പിക്കാനും സമസ്ത ലക്ഷ്യമിടുന്നുണ്ട്.അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ഓരോ നയം ഉണ്ടാകുമെന്നും അതനുസരിച്ച് അവർ നിലപാടെടുക്കട്ടെയെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയം. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടതെന്നും പത്രമല്ല. അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ക്രിസ്മസ് കേക്ക് വിവാദത്തില്‍ അടുത്ത ക്രിസ്മസിന് അഭിപ്രായം പറയാം. ആഘോഷത്തിൽ പങ്കെടുക്കുന്നതിന് വിവിധ വശങ്ങൾ ഉണ്ട് . ഒറ്റവാക്കിൽ പറയേണ്ടതല്ല. മതവിശ്വാസത്തിനോട് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാം മുത്തുകോയ തങ്ങൾ പറഞ്ഞു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!