കണ്ണൂർ: എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ചെമ്പൻത്തൊട്ടി ചെറുപുഷ്പം യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാലുകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുട്ടികൾ കഴിച്ച ചിക്കൻ കറിയിൽ നിന്നുമാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയം. ചുഴലി സ്കൂളിലെ കുട്ടികൾക്കാണ് വിഷബാധയറ്റത്. വിഷബാധ ഏറ്റവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും കൂട്ടുമുഖം ആശുപത്രിയിലും പ്രവേശിപ്പിച്ചു