തിരുവനന്തപുരം: പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും ചുമതലയേറ്റത്തിന് പിന്നാലെ വേദി വിട്ട് ഗമുഖ്യമന്ത്രിയും മടങ്ങിയത്. ഗവർണർ മടങ്ങിയത്. ഗവർണറും മുഖ്യമന്ത്രിയും പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തില്ല. അടുത്തടുത്തിരുന്നിട്ടും പരസ്പരം മുഖത്തോട് മുഖം നോക്കാതെയുള്ള ഇരുവരുടെയും പെരുമാറ്റത്തിൽ നിഴലിക്കുന്നത് പോർ വിളികളില്ലാതെ പോര് തന്നെയാണ്.അതേസമയം പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും ചുമതലയേറ്റു. രാജ്ഭവനിൽ ഒരുക്കിയ പന്തലിലെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.ഏക എംഎൽഎയുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എൽഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു കോൺഗ്രസ്(എസ്), കേരള കോൺഗ്രസ്(ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്.ആന്റണി രാജു വഹിച്ച ഗതാഗതം അടക്കമുള്ള വകുപ്പുകൾ ഗണേഷിനും അഹമ്മദ് ദേവർകോവിൽ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകൾ രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിച്ചേക്കും. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിലും കടന്നപ്പള്ളി തുറമുഖ വകുപ്പാണു കൈകാര്യം ചെയ്തത്. നടൻ കൂടിയായ ഗണേഷ് കുമാർ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ വഹിച്ച സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്നു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ സജി ചെറിയാനാണ് സിനിമാ വകുപ്പ്. ചില സിപിഎം മന്ത്രിമാരും വകുപ്പുമാറ്റത്തിനു താൽപര്യം അറിയിച്ചതായാണു വിവരം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!