മലപ്പുറം: ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തിൽ കൊളത്തൂർ സ്വദേശിയായ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെതുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം കൊളത്തുരിലാണ് കേസിനാസ്പദമായ സംഭവം.കഴിഞ്ഞയാഴ്ച്ചയാണ് സംഭവം ഉണ്ടാകുന്നത് പെൺകുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേർന്ന് ഒരു വാഹനത്തിൽ ശബരിമലയിൽ തീർഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയിൽ ഒരു സ്ഥലത്ത് വാഹനം നിർത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങൾക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്‌തു.ഈ സമയത്താണ് വാഹനത്തിലുണ്ടായ 60 വയസുകാരനായ സംഘത്തിലുണ്ടായിരുന്നയാൾ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. പിന്നീട് കുട്ടി കരയുകയും പിതാവ് തിരിച്ചെത്തിയപ്പോൾ വിവരം അറിയിക്കുകയായിരുന്നു. ശബരിമല യാത്ര കഴിഞ്ഞെത്തിയയുടനെ മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതി നൽകുകയും 60 കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കഴിഞ്ഞ ദിവസം പാലക്കാട് മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. സംഭവത്തിൽ 77 കാരനെയാണ് പൊലീസ് പിടികൂടിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ 50 മീറ്ററോളം എടുത്തുകൊണ്ട് പോയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.