കാഞ്ഞിരപ്പള്ളി: വീട്ടിലിരുന്ന് ചുമച്ച് യുവാവിനെ കളിയാക്കിയെന്ന് ആരോപിച്ച് വീട്ടമ്മയെ മർദിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. എഴുമറ്റൂര്‍ ചാലാപ്പള്ളി ഭാഗത്ത് പുള്ളോലിക്കല്‍ തടത്തില്‍ വീട്ടില്‍ കാഞ്ഞിരപ്പള്ളി തൊണ്ടുവേലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എം.എസ്.സുബിനെ (28) ആണ് പോലീസ് അറസ്റ്റുചെയ്തത്.കഴിഞ്ഞദിവസം വൈകീട്ട് 6.30-ന് വീട്ടമ്മയുടെ മുറ്റത്ത് അതിക്രമിച്ചുകയറി ഇവരുടെ അമ്മയെ ചീത്തവിളിക്കുകയും വീട്ടമ്മയെ ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണം തടയാന്‍ചെന്ന വീട്ടമ്മയുടെ അച്ഛനെയും ഉപദ്രവിച്ചു.വീട്ടമ്മയുടെ അമ്മ വീട്ടിലിരുന്ന് ചുമച്ചത് സുബിനെ കളിയാക്കിയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം കാണിച്ചതെന്ന് പോലീസ് പറയുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്.ഒ. നിര്‍മല്‍ ബോസ്, എസ്.ഐ.മാരായ ടി.ജി.രാജേഷ്, രഘുകുമാര്‍, സി.പി.ഒ.മാരായ ശ്രീരാജ്, ഷിയാസ്, സജീവ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!