തിരുവനന്തപുരം: ചെങ്കടലില്‍ വച്ച് ചരക്ക് കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. എം വി സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് നാവിക സേന വ്യക്തമാക്കി. ഗബോണ്‍ കൊടി വഹിക്കുന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. ഇതിൽ 25 പേര്‍ ഇന്ത്യക്കാരാണ്.