വയനാട്: വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നു. വാകേരി സിസി സ്വദേശി ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ വീടിന് പരിസരത്തെത്തിയ കടുവയാണ് ആക്രമണം നടത്തിയത്.ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് പശു തൊഴുത്തിന് പുറത്ത് നില്‍ക്കുന്നത് സുരേന്ദ്രന്‍ കണ്ടെത്തിയത്. പശുക്കിടാവിനെ തിരഞ്ഞപ്പോള്‍ തൊഴുത്തിനകത്ത് പാതി തിന്ന നിലയിലുള്ള ശരീരം കണ്ടെത്തി. പശുക്കിടാവിനെ കടുവ ആക്രമിച്ചെന്നാണ് നിഗമനം. സമീപത്ത് കടുവയുടെ കാല്‍പ്പാടുകളുമുണ്ട്. എട്ട് മാസം പ്രായമായ പശുക്കിടാവാണ് ചത്തത്.വാകേരിയിലും സമീപപ്രദേശമായ മൂടക്കൊല്ലിയിലും നേരത്തെയും കടുവ ഇറങ്ങിയിരുന്നു. വാകേരിയില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ നരഭോജി കടുവയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം മാറിയാണ് പശുക്കിടാവിനെ കൊന്ന സ്ഥലം. ഇതോടെ വലിയ ഭീതിയിലാണ് പ്രദേശ വാസികള്‍.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!