കോഴിക്കോട്: കോഴിക്കോട് ബീയർ നൽകി പതിനാറുകാരിയെ പീഡിപ്പിച്ച പ്രതികൾക്ക് 25 വർഷം കഠിനതടവും പിഴയും. ലകുളത്തൂർ അന്നശ്ശേരി കണിയേരി മീത്തൽ വീട്ടിൽ അവിനാഷ് (23), തലക്കുളത്തൂർ കണ്ടങ്കയിൽ വീട്ടിൽ അശ്വന്ത് (24), പുറക്കാട്ടെരി പേരിയയിൽ വീട്ടിൽ സുബിൻ (23) എന്നിവർക്കാണ് കഠിനതടവും 75,000 രൂപ പിഴയും വിധിച്ചത്. കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ജഡ്ജ് എം.സുഹൈബ് പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞു പ്രതികൾ ബൈക്കിൽ പാലോറമലയിൽ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ബീയർ നൽകി മൂന്നു പേരും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.എലത്തൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജ് ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.ജെതിൻ ഹാജരായി..