കൊ​ല്ലം: പൂർണ വളർച്ചയെത്തിയ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടിയ കേസിൽ പ്രതിയായ മാതാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പു​ത്തൂ​ർ കാ​രി​ക്ക​ൽ കൊ​ല്ല​ര​ഴി​ക​ത്ത് വീ​ട്ടി​ൽ അ​മ്പി​ളി​ (29)ക്കാണ് കൊ​ല്ലം ഫ​സ്റ്റ് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി.​എ​ൻ. വി​നോദ് ശിക്ഷ വിധിച്ചത്. കൊ​ല്ല​പ്പെ​ട്ട ന​വ​ജാ​ത​ശി​ശു​വി​ന്റെ മൃ​ത​ദേ​ഹം ര​ഹ​സ്യ​മാ​യി മ​റ​വ് ചെ​യ്ത കു​റ്റ​ത്തി​ന് ഒ​രു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നു​കൂ​ടി ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. ഭ​ർ​ത്താ​വാ​യ മ​ഹേ​ഷി​നെ വെ​റു​തെ വി​ട്ടു.2018 ഏ​പ്രി​ൽ 17നാ​ണ് കൊ​ല്ലം പ​വി​ത്രേ​ശ്വ​രം ഗു​രു​നാ​ഥ​ൻ​ന​ട ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പാ​ങ്ങോ​ട്ട് പു​ര​യി​ട​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ച നി​ല​യി​ൽ ന​വ​ജാ​ത​ശി​ശു​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​കാ​ലു​ക​ൾ മു​റി​ഞ്ഞ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​ശാ​വ​ർ​ക്ക​റു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളാ​യ അ​മ്പി​ളി​യും ഭ​ർ​ത്താ​വ് മ​ഹേ​ഷും അ​റ​സ്റ്റി​ലാ​യ​ത്.ഭാ​ര്യ ഗ​ർ​ഭി​ണി​യാ​ണെ​ന്ന കാ​ര്യം മ​റ​ച്ചുെ​വ​ക്കു​ക​യും ഗ​ർ​ഭഛി​ദ്ര​ത്തി​ന് പ​ല​ത​വ​ണ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​ണ് മ​ഹേ​ഷി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റം. പ്ര​തി​ക​ൾ​ക്ക് ര​ണ്ട​ര​വ​യ​സ്സു​ള്ള ആ​ൺ​കു​ഞ്ഞു​ണ്ടാ​യി​രു​ന്നു. 2017 ഒ​ക്ടോ​ബ​റി​ൽ വീ​ണ്ടും ഗ​ർ​ഭി​ണി​യാ​യ​തി​നെ​തു​ട​ർ​ന്ന് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് വാ​ങ്ങി ന​ൽ​കി​യ ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള ഗു​ളി​ക ക​ഴി​ച്ചു. സം​ഭ​വ​ദി​വ​സം അ​യ​ൽ​പ​ക്ക​ത്തു​ള്ള അ​ടു​ത്ത ബ​ന്ധു​വി​ന്റെ വീ​ട്ടി​ൽ വ​ച്ച് പ്ര​സ​വി​ച്ച കു​ഞ്ഞി​നെ പൊ​ക്കി​ൾ​കൊ​ടി മു​റി​ച്ചു​മാ​റ്റി​യ ശേ​ഷം നെ​ഞ്ചി​ല​മ​ർ​ത്തി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​യെ​ടു​ത്ത് കു​ഞ്ഞി​നെ കു​ഴി​ച്ചു​മൂ​ടി. പി​ന്നീ​ട് തെ​രു​വു​നാ​യ്ക്ക​ൾ കു​ഴി മാ​ന്തി മൃ​ത​ശ​രീ​രം അ​ടു​ത്തു​ള്ള പ​റ​മ്പി​ൽ കൊ​ണ്ടി​ടു​ക​യാ​യി​രു​ന്നു. 2018 ഏ​പ്രി​ൽ 20നാ​ണ് സ​മീ​പ​ത്തെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ മൃ​ത​ദേ​ഹം ക​ണ്ട​ത്. സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യി​രു​ന്നെ​ന്ന കാ​ര്യം അ​മ്പി​ളി മ​നഃ​പൂ​ർ​വം മ​റ​ച്ചു​വെ​ന്നും കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് അ​മ്പി​ളി പ്ര​സ​വി​ച്ചെ​ന്നും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും കു​ഞ്ഞി​ന്റെ അ​മ്മ അ​മ്പി​ളി ത​ന്നെ​യാ​ണെ​ന്ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും പ്രോ​സി​ക്യൂ​ഷ​ന് സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!