കൊല്ലം: കൊല്ലം ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനായി ഗണപതിഹോമം. ഇന്ന് ക്ഷേത്രത്തിനടുത്ത് നവകേരള സദസ്സ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേരിൽ ക്ഷേത്രത്തിൽ ഗണപതിഹോമം വഴിപാട് നടത്തിയത്. മുഖ്യമന്ത്രിയുടെ പേരിൽ 60 രൂപ ഗണപതി ഹോമത്തിനായി അടച്ച രസീത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണ് ചക്കുവള്ളി പരബ്രഹ്മക്ഷേത്രം.ക്ഷേത്ര മൈതാനം നവകേരള സദസ്സിന് ഉപയോഗിക്കുന്നത് ഹൈക്കോടതി വിലയ്ക്കിയിരുന്നു. ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിന്റെ മൈതാനത്തു 18നു നവകേരള സദസ്സ് നടത്താൻ അനുമതി നൽകിയതിനെതിരെ ഹിന്ദു ഐക്യവേദി ഭാരവാഹികളായ കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവർ നൽകിയ ഹർജിപരിഗണിച്ചാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. ദേവസ്വം ബോർഡ് സ്കൂൾ ഗ്രൗണ്ട് എന്നാണ് സർക്കാർ പരസ്യങ്ങളിൽ പറയുന്നതെങ്കിലും ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിന്റെ പരിസരത്തിലാണു മൈതാനമെന്നും ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂളും മൈതാനവുമെന്നും ഹർജിക്കാർ അറിയിച്ചിരുന്നു.ക്ഷേത്രകാര്യങ്ങളോ ആചാരങ്ങളോ ആയി ബന്ധമില്ലാത്ത പരിപാടികൾക്ക് ദേവസ്വം വക മൈതാനം ഉപയോഗിക്കുന്നത് തിരുവിതാംകൂർ കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിന്റെയും കോടതി വിധികളുടെയും ലംഘനമാണെന്നും നവകേരള സദസ്സ് നടത്താൻ ഗ്രൗണ്ട് വിട്ടു നൽകുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും വിശ്വാസികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹർജിക്കാർ പറഞ്ഞിരുന്നു. ക്ഷേത്രത്തിനു സമീപമുള്ള കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്താണ് ഇന്ന് കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സ്