വയനാട്: വാകേരിയിൽ ഭീതിവിതച്ച് നരഭോജി കടുവ. ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങിയതായി നാട്ടുകാർ. വാകേരി കല്ലൂർ കുന്നിൽ സന്തോഷിന്റെ വീടിന്റെ സമീപം രാത്രിയാണ് കടുവയെ കണ്ടത്.കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ സന്തോഷിന്റെ പശുവിനെ കടുവ കടിച്ചു കൊന്നിരുന്നു. കടുവ ആടിനെ പിടികൂടാനുള്ള ശ്രമം നടത്തിയതായും സന്തോഷ് പറഞ്ഞു. വാകേരിയിൽ കർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയാണിതെന്ന് വനംവകുപ്പ് സ്ഥരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൂടുവച്ചും ഏറുമാടം കെട്ടിയും ഡ്രോൺ പറത്തിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ വട്ടത്താനിയിൽ വനംവകുപ്പ് തുടങ്ങിയത്.