പാലക്കാട് : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പാലക്കാട് ജില്ലയിലെ കഞ്ചിക്കോടാണ് സംഭവം. തമിഴ്നാട് സ്വദേശി സെന്തിൽകുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പ്രതിയെ കഞ്ചിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.