കോട്ടയം: വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം. നാല്പത്തഞ്ചുകാരായ ചങ്ങനാശേരി സ്വദേശി അഭിലാഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജോസഫ് സേവ്യർ, ഉണ്ണികൃഷ്ണ വാര്യർ എന്നിവരെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു.നവംബർ 13നാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങനാശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങിയ മൂന്നുപേരും സംഭവസ്ഥലത്തിരുന്ന് മദ്യപിച്ചിരുന്നു. പിന്നാലെ അഭിലാഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.