കോഴിക്കോട്: പത്തിലേറെ തവണ ഗതാഗത നിയമം ലംഘിച്ചതിന് എഐ ക്യാമറയിൽ കുടുങ്ങിയ സ്കൂട്ടർ കണ്ടെത്തിയതിന് പിന്നാലെ സ്കൂട്ടറിന്റെ ഉടമയെ തേടി മോട്ടർ എൻഫോഴ്സ്മെന്റും പൊലീസും. മായനാട് – എൻഐടി മേഖലയിലെ എഐ ക്യാമറയിൽ 11 തവണ നിയമലംഘനം കണ്ടെത്തിയ കെഎൽ 25 എം 4552 എന്ന സ്കൂട്ടറിന്റെ ഉടമയെ കണ്ടെത്താൻ കൊല്ലം പൊലീസിനും ജില്ലാ റൂറൽ പൊലീസിനും എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.നിയമലംഘനം കണ്ടെത്തിയ 11 തവണയും വ്യത്യസ്ത യുവാക്കളും യുവതികളുമാണ് ഈ വാഹനം ഉപയോഗിച്ചത്. കൂടുതലും രാത്രിയിലാണ് വാഹനം എഐ ക്യാമറയിൽ കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീക്കിന്റെ നേതൃത്വത്തിൽ എൻഐടി മേഖലയിൽ നടത്തിയ അന്വേഷണത്തിൽ സ്കൂട്ടർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.തുടർന്നു വാഹനം എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. വാഹനം കൊല്ലം ജില്ലയിലുള്ളതെന്നു കണ്ടെത്തിയതോടെയാണ് വാഹന ഉടമയെ കണ്ടെത്താൻ കൊല്ലം പൊലീസിനും ജില്ലാ റൂറൽ പൊലീസിനും എൻഫോഴ്സ്മെന്റ് വിവരം നൽകിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!