കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. മലയമ്മ മുതുവന വിഷ്ണു എം.കുമാറാണ് പിടിയിലായത്.കമ്പനിമുക്കിൽനിന്നും പെൺകുട്ടിയെ ബൈക്കിൽ കയറ്റിയ ഇയാൾ ലൈംഗികാതിക്രമത്തിന് ശേഷം കട്ടാങ്ങൽ ജംക്‌ഷനിൽ ഇറക്കിവിടുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കുന്നമംഗലം എസ്എച്ച്ഒ എസ്.ശ്രീകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തതെന്നു പൊലീസ് പറഞ്ഞു.