വടക്കഞ്ചേരി: യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വണ്ടാഴി കമ്മാന്തറ രതീഷിനെയാണ് (45) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വണ്ടാഴി വടക്കുമുറി സ്വദേശി ബിന്ദു (42). സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ചൂലന്നൂരിലെ ഭാര്യവീട്ടിൽ നിന്നാണ് പിടികൂടിയത്.തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ തെക്കേകാടുള്ള രതീഷിന്റെ റോൾഡ് ഗോൾഡ് ആഭരണ നിർമാണ യൂനിറ്റിലാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിരവധി കേസിലെ പ്രതിയാണ് രതീഷ്.