കോട്ടയം: പരാതി സ്വീകരിക്കലല്ല നവകേരള സദസിൻ്റെ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രി. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നത്. കേന്ദ്ര അവഗണനയും നാടിൻ്റെ അവശ്യങ്ങും ഉയർത്തിയാണ് യാത്രഎന്നും അദ്ദേഹം പറഞ്ഞു. പാലാ മണ്ഡലത്തിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ് പരാതി നൽകാനുള്ള വേദിയാണെന്ന് പറഞ്ഞ സ്വാഗത പ്രാസംഗകൻ തോമസ് ചാഴിക്കാടൻ എംപിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിൽ വരുന്നവർക്ക് പരാതിയുണ്ടെങ്കിൽ നൽകാമെന്നും പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി വേദി ഏതെന്ന് തോമസ് ചാഴിക്കാടൻ എംപി ശരിക്ക് മനസിലാക്കിയിട്ടില്ലെന്ന് പറഞ്ഞു. അത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.