എകരൂൽ: വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല സെക്രട്ടറിയും മത,സാമൂഹ്യ , രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വാഴയിൽ ഇബ്രാഹിം ഹാജി (73) നിര്യാതനായി.പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, പ്രവാസി ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മറ്റി പ്രസിഡണ്ട്, ഉപദേശക സമിതി ചെയർമാൻ, ഉണ്ണികുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, എകരൂൽ മഹല്ല് കമ്മറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ (റിട്ട. അധ്യാപിക, പി.ടി.എം.യു.പി സ്കൂൾ പള്ളിയോത്ത്).മക്കൾ: ഷിംന, ഷഹന, ഡോ. ജവാബുല്ല.മരുമക്കൾ: മുഹമ്മദ് ആരാമ്പ്രം ( ഹോട്ടൽ ഓപ്പൽ, കോഴിക്കോട്), ഇഖ്ബാൽ (മാർക്കോണി), ഡോ. ആയിഷ ലിംസി.സഹോദരങ്ങൾ: വാഴയിൽ മൊയ്തീൻകോയ ഹാജി, അബൂബക്കർ ഹാജി, പാത്തുമ്മ മണാരം വീട്ടിൽ, നഫീസ, സൈനബ വട്ടപ്പൊയിൽ, പരേതരായ വാഴയിൽ മൂസ ഹാജി, ഖദീജ കിഴക്കെവീട്ടിൽ, ആസ്യ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് ഒരു മണിക്ക് എകരൂൽ ജുമാമസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!