മലപ്പുറം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി സ്വിമ്മിങ് പൂളിൽ മുനി മരിച്ചു. മലപ്പുറം വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി മുഹമ്മദ് കെൻസ(18)യാണ് മരിച്ചത്. മൂത്ത സഹോദരനൊപ്പം നീന്തൽ പരിശീലനത്തിന് പോയതാണ് മുഹമ്മദ്. നീന്തല്‍ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഓര്‍ക്ക എന്ന നീന്തല്‍ പരിശീലനം നല്‍കുന്ന സ്ഥലത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്. സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുമ്പോഴേക്കും ജീവന്‍ നഷ്ടമായി. മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം, സ്വിമ്മിങ് പൂളിന് വേണ്ടത്ര സുരക്ഷയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!