കൊച്ചി: കഴിഞ്ഞയാഴ്ച്ച അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ല. ചേർത്തല എഴുപുന്ന സ്വദേശിനിയുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുഞ്ഞിന്റെ പിതാവ് എവിടെയെന്നോ ആരെന്നോ ഇനിയും അറിയില്ല. അമ്മ കുഞ്ഞിന്റെ കൊലപാതക കേസിൽ അറസ്റ്റിലായി ജയിലിലാണ്. കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരും വന്നില്ലെങ്കിൽ മൃതദേഹം അനാഥമായി പ്രഖ്യാപിച്ച് പൊതുശ്മശാനത്തിൽ അടക്കം ചെയ്യും.ചേർത്തല എഴുപുന്ന സ്വദേശിനിയും സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി. ഷാനിഫ് (25) എന്നിവരെയാണ് എളമക്കര പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഒരുമിച്ചുള്ള ജീവിതത്തിന് തടസ്സമാകുമെന്നു കരുതിയാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലയിൽ പങ്കില്ലെന്ന അമ്മയുടെ വാദവും പൊലീസ് അംഗീകരിക്കില്ല. കുട്ടിയെ കൊല്ലാനാണ് ഇരുവരും ചേർന്ന് കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തത്.ആദ്യ കാമുകനിൽ നിന്ന് ആറുമാസം ഗർഭിണിയായിരിക്കെയാണ് ലീവിങ് ടുഗദർ പങ്കാളിയും കേസിലെ ഒന്നാം പ്രതിയുമായ കണ്ണൂർ സ്വദേശി ഷാനിഫുമായി പ്രണയത്തിലായതെന്ന് പൊലീസ്. വിവിധ സ്ഥലങ്ങളിൽ ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി ഫേസ്‌ബുക്ക് വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. ഇരുവരും പിരിയാനാകാത്തവിധം അടുത്തതോടെ യുവതി ആദ്യകാമുകനെ തന്ത്രപൂർവ്വം ഒഴിവാക്കി. യുവതിക്കൊപ്പം കഴിയാനാണ് ബംഗളൂരുവിൽ ജ്യൂസ് കട നടത്തിയിരുന്ന ഷാനിഫ് ആലപ്പുഴയിൽ എത്തിയത്. പ്രസവാവശ്യത്തിന് അശ്വതിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും ഷാനിഫായിരുന്നു. കുട്ടിയുണ്ടായി ഒന്നരമാസം ആലപ്പുഴയിൽ താമസിച്ച ഇരുവരും കഴിഞ്ഞ വെള്ളിയാഴ്ചയാണ് എറണാകുളം കറുകപ്പള്ളിയിൽ എത്തിയത്.ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവായിരുന്നു യുവതിയുടെ ആദ്യ കാമുകൻ. മകളുടെ പ്രണയത്തെക്കുറിച്ച് അറിയാവുന്ന വീട്ടുകാർ ഇരുവരുടെയും ആഗ്രഹപ്രകാരം വിവാഹ നിശ്ചയം നടത്തി. തൊട്ടുപിന്നാലെ കാമുകൻ കഞ്ചാവ് കേസിൽ പിടിയിലായതോടെ യുവതിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് കാമുകനൊപ്പം യുവതിഒളിച്ചോടി. ഗർഭിണിയുമായി. ഇതോടെ വീട്ടുകാർ മകളെ കണ്ടില്ലെന്ന് നടിച്ചു. എങ്കിലും അമ്മ ഫോണിലൂടെ ബന്ധം നിലനിർത്തിയിരുന്നു. ഇതിനിടെയാണ് ചോരക്കുഞ്ഞിന്റെ കൊല വാർത്തയായി എത്തുന്നത്.മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്. അതിന് ശേഷമായിരുന്നു അറസ്റ്റ്. അതിക്രൂരമായിട്ടാണ് ലോഡ്ജ് മുറിയിൽവെച്ച് കുഞ്ഞിനെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാൽമുട്ടിൽ ഇടിച്ചു. ഇതോടെ തലയോട്ടി പൊട്ടി. മുൻപുണ്ടായ മർദനത്തിൽ കുഞ്ഞിന്റെ വാരിയെല്ലും ഒടിഞ്ഞു. യുവതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഒഴിവാക്കാൻ ഷാനിഫ് നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി നിരന്തരം മർദിച്ചിരുന്നു. സ്വാഭാവിക മരണമാക്കി തീർക്കുകയായിരുന്നു ലക്ഷ്യം. ഇതെല്ലാം അമ്മയ്ക്കും അറിയാമായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!