കൊച്ചി: കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവായിരുന്നു കാനം രാജേന്ദ്രൻ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ആയിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. എഴുപത്തിമൂന്നാം വയസിൽ അദ്ദേഹം വിട പറയുമ്പോൾ അരങ്ങൊഴിയുന്നത് ഒരു യുഗം കൂടിയാണ്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ചോരാതെ പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകാത്ത രാഷ്ട്രീയ നേതാവെന്ന നിലയിലാണ് കാനം കേരള രാഷ്ട്രീയത്തില്‍ ജനകീയനായത്.മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിനെ നിലയ്ക്കു നിര്‍ത്താന്‍ പലപ്പോഴും കാനം രാജേന്ദ്രന്റെ കടുപിടുത്തത്തിനായിട്ടുണ്ട്. ആശയപരമായ വ്യതിയാനങ്ങള്‍ പരസ്യമായി ചൂണ്ടിക്കാണിച്ചിട്ടുള്ള കാനത്തിന്റെ നാവ് പലപ്പോഴും സിപിഎമ്മിനെ അലോസരപെടുത്തും. ജോസ് കെ.മാണിയുടെ വരവിന് സിപിഎമ്മിന് കാനം ചില്ലറ തലവേദനയല്ല സൃഷ്ടിച്ചത്. പക്ഷെ മുന്നണി സംവിധാനത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകുന്ന കാനവും കേരള രാഷ്ട്രീയത്തിലെ കാഴ്ചയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ ഒരു തവണയല്ല സര്‍ക്കാരിനെതിരെ കാനം വിമര്‍ശനത്തിന്റെ ശരം തൊടുത്തത്. സ്പ്രിക്ലർ ഇടപാടില്‍ ശിവശങ്കരനെ പ്രതിക്കൂട്ടിലാക്കി കാനം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സ്വര്‍ണക്കടത്തു വിവാദത്തില്‍ ശിവശങ്കര്‍ പെട്ടപ്പോള്‍, അയാളെ അന്നേ മാറ്റണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണെന്ന് കാനം തുറന്നടിച്ചു.കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ എന്ത് പറയണെന്ന് അറിയാതെ സിപിഎം അന്ധാളിച്ച് നിന്നപ്പോള്‍, മുന്നണിക്ക് ആശ്വാസമായതും സിപിഐയും കാനവും എടുത്ത നിലപാട് ആയിരുന്നു. ലഹരി കേസില്‍ അറസ്റ്റിലായി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയുള്ളത് കേന്ദ്ര ഏജന്‍സിയുടെ രാഷ്ട്രീയ പകപോക്കലെന്ന് ആദ്യം പറഞ്ഞതും കാനം രാജേന്ദ്രനായിരുന്നു. അങ്ങനെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സമയത്തും പ്രായോഗിക രാഷ്ട്രീയത്തിലെ ആവശ്യകത കണ്ടറിഞ്ഞ് നീങ്ങുന്ന രാഷ്ട്രീയക്കാരനാണ് കാനം രാജേന്ദ്ര