തിരുവനന്തപുരം: ഡിസംബറിൽ റേഷന്‍ അരിവിതരണം മുടക്കം കൂടാതെ നടക്കും. അരിയും ആട്ടയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളിൽ നിന്നും നൽകാൻ റേഷന്‍ വ്യാപാരികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് നിർദേശിച്ചു. ഭക്ഷ്യവകുപ്പിന്റേതാണ് നടപടി.റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യും. കമ്മീഷന്‍ തുക കുടിശ്ശികയായതിനാല്‍ മുന്‍കൂര്‍ പണമടച്ച് അരിയേറ്റെടുക്കാന്‍ റേഷന്‍ വ്യാപാരികള്‍ തയ്യാറല്ലെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭക്ഷ്യ വകുപ്പിന്‍റെ നടപടി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!