കോഴിക്കോട്: യുവതിയുടെ ആത്മഹത്യക്ക് കാരണം ഭർതൃവീട്ടുകാരുടെ പീഡനം എന്ന ആരോപണവുമായി ബന്ധുക്കൾ. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിന ആണ് അകഴിഞ്ഞ തിങ്കളാഴ്ച ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. യുവതി ഇവിടെ നിരന്തരം പീഡനം അനുഭവിച്ചിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. യുവതിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ഭർതൃ വീട്ടിൽ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷെബിന ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെ തലേന്ന് ആണ് ഷെബിന ഭർതൃവീട്ടിലെത്തിയത്. ഈ സമയം ഷെബിനയെ ഭർതൃമാതാവും മറ്റുള്ളവരും അസഭ്യം പറഞ്ഞിരുന്നെന്ന് കുടുംബം പറയുന്നു.2010ൽ ആണ് ഷെബിനയുടെ വിവാഹം കഴിഞ്ഞത്. കുനിയിൽ പുളിയം വീട്ടിൽ അഹമ്മദ്- മറിയം ദമ്പതികളുടെ മകളാണ് മരിച്ച ഷെബിന. ഒരു മകളുണ്ട്. ബന്ധുക്കളുടെ പരാതിയിൽ എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!