കൊച്ചി: ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി അവസാനിപ്പിച്ചതായി സാബു ജേക്കബ്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സംഭവം ഡൽഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളിനെ അറിയിച്ചതായും സാബു വ്യക്തമാക്കി.സഖ്യം പ്രഖ്യാപിച്ച് ഒന്നരവ‍ർഷം പിന്നിടുമ്പോളാണ് എ എ പിയും ട്വന്റി ട്വന്റിയും വേർപിരിയുന്നത്. 2022 മേയ് 15 നാണ് എ എ പി – ട്വന്റി ട്വന്റി രാഷ്ട്രീയ സഖ്യം ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ പ്രഖ്യാപിച്ചത്. ദില്ലി മുഖ്യമന്ത്രി കൊച്ചിയിലെത്തി വമ്പൻ പരിപാടിയും നടത്തയിരുന്നു. ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പിക്കും ട്വന്റി ട്വന്റിക്കും കാര്യമായ ചലനം ഉണ്ടാക്കായിരുന്നില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!