തിരുവനന്തപുരം: നിരവധി കേസുകളിലായി 50 ലക്ഷത്തോളം രൂപയും 45 പവൻ സ്വർണവും തട്ടിയ കേസിലെ പ്രതിയായ സ്ത്രീ അറസ്റ്റിൽ. വട്ടപ്പാറ, തെക്കുംകോണം, രേവതി ഭവനില്‍ മിനി (43) യാണ് വട്ടപ്പാറ പോലീസിന്റെ പിടിയിലായത്.വിവിധ ബാങ്കുകളില്‍ നിന്നും മുദ്ര ലോണ്‍ ഉള്‍പ്പെടെയുള്ള ലോണുകള്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വേറ്റിനാട് സ്വദേശികളായ കിരണ്‍, അരുണ്‍, റസിയ, സുരേഷ് എന്നിവരില്‍ നിന്ന് രണ്ടു ലക്ഷം രൂപയും മണ്ണന്തല മുക്കോല സ്വദേശിയായ അഭയകുമാറില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും നാലു ലക്ഷം രൂപയുമാണ് തട്ടിയത്.തട്ടിപ്പിനിരയായ അരുണ്‍ കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ഫോര്‍ട്ട്, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ സമാന തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!