ഒരു രാജ്യത്തെ സുപ്രധാന രേഖകളിൽ ഒന്നായ പാൻ കാർഡിന് നമ്മുടെ ജീവിതത്തിൽ വലിയ പങ്കാണുള്ളത്. പലപ്പോഴും പല ഇടപാടുകളിലും തിരിച്ചറിയൽ രേഖയായി നാം ഉപയോഗിക്കുന്ന പാൻ കാർഡ് സാമ്പത്തിക ഇടപാടുകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ബാങ്ക് ഇടപാടുകൾ മുതൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് വരെ ഇന്നത്തെകാലത്ത് പാൻ നിർബന്ധമാണ്.ഇനി ജീവിതത്തിൽ ഇത്രയും പ്രാധാന്യമുള്ള പാൻ കാർഡ് എന്താണെന്ന് അറിയേണ്ടേ? ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത 10 അക്ക തനത് ആൽഫാന്യൂമെറിക് നമ്പറാണ് പാൻ നമ്പർ. ഓരോ വ്യക്തിക്കും ഒരു പാൻ കാർഡ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഒരു വ്യക്തിക്കോ കമ്പനിക്കോ ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ സാമ്പത്തിക പിഴ ചുമത്തുകയോ ചെയ്യാം.ഒരു വ്യക്തിക്ക് ഒന്നിലധികം പാൻ കാർഡ് ഉണ്ടെങ്കിൽ എന്തുചെയ്യും? ഇന്ത്യയിൽ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ സൂക്ഷിക്കാൻ കഴിയുമോ? ആദായനികുതി നിയമപ്രകാരം ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്തൊക്കെയാണ്, ഇതിന് എന്തെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോ എന്ന സംശയങ്ങളുണ്ടോ.. എങ്കിൽ അതിനുള്ള ഉത്തരം ഇതാ….പിഴയെത്ര?ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, ആദായനികുതി നിയമം 1961 ലെ സെക്ഷൻ 272 ബി പ്രകാരം നടപടിയെടുക്കും. ഈ വകുപ്പ് പ്രകാരം ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉള്ള വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം. ഒന്നിൽക്കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, വ്യക്തി രണ്ടാമത്തെ പാൻ കാർഡ് സറണ്ടർ ചെയ്യണം.ഓൺലൈൻ ആയി എങ്ങനെ പാൻ കാർഡ് സറണ്ടർ ചെയ്യാം?ഘട്ടം 1: ഓൺലൈനായി സറണ്ടർ ചെയ്യുന്നതിന്, ആദായ നികുതി വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കുക അല്ലെങ്കിൽhttps://www.tin-nsdl.com/faqs/pan/faq-pan-cancellation.html എന്നതിൽ ക്ലിക്ക് ചെയ്യുക.ഘട്ടം 2: നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന പാൻ ഫോമിന്റെ മുകളിൽ സൂചിപ്പിച്ചുകൊണ്ട് പാൻ മാറ്റ അഭ്യർത്ഥന അപേക്ഷാ ഫോം സമർപ്പിക്കുക.ഘട്ടം 3: ഫോം 11-ഉം ബന്ധപ്പെട്ട പാൻ കാർഡിന്റെ പകർപ്പും ഫോമിനൊപ്പം ഹാജരാക്കണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!