നരിക്കുനി ടൗണിനോട് ചേർന്ന് പുതുതായി ആരംഭിച്ച വിദേശ മദ്യ ഷോപ്പ് ജനങ്ങൾക്ക് ദുരിതമാകുന്നു, ദിനംപ്രതി നാട്ടിലും മറുനാട്ടിലും ഉള്ള നിരവധി പേരാണ് മദ്യം തേടി ഷോപ്പിൽ എത്തുന്നത്, എഐ ക്യാമറക്ക് മുന്നിലൂടെ പോലും ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന പലരും മദ്യഷാപ്പിൽ എത്തുന്നത് ഹെൽമെറ്റും മാസ്ക്കും ധരിച്ച്, എന്നാൽ മദ്യം അകത്ത് എത്തുന്നതോടെ പലർക്കും പരിസരബോധം ഇല്ലാതെയാകുന്നു, മദ്യത്തിന്റെ ഉപയോഗം ഷോപ്പിന്റെ പരിസരത്തുനിന്ന് നടത്തുന്നവർ നിരവധിയാണ്, അത് മുലം കൂടുതൽ ദുരിതരാവുകയാണ് പൊതുജനം , ഷോപ്പിന് സമീപത്ത് നിന്നുള്ള വാക്കേറ്റവും അടിപിടിയും നിത്യസംഭവം ആയിരിക്കുകയാണ്, അതോടൊപ്പം തന്നെ മദ്യഷാപ്പിന് മുന്നിലെ നരിക്കുനി – പൂനൂർ റോഡ് കുടിയന്മാരുടെ “മൂത്രപ്പുര’ ആയത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും, പരിസരവാസികൾക്കും കൂടുതൽ ദുരിതമാവുകയാണ്, പട്ടാപ്പകൽ സമയങ്ങളിലാണ് ഒരു മറയും ഇല്ലാത്ത തരത്തിൽ റോഡിന് വശങ്ങളിൽ കാര്യം സാധിക്കുന്നത്, മദ്യഷാപ്പ് ആരംഭിച്ച ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഇത്തരം സാമൂഹ്യ ദ്രോഹ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ മുന്നോട്ടുള്ള ജനജീവിതം തന്നെ ദുസ്സഹമാകുമെന്ന് സമരസമിതി പ്രവർത്തകരും നാട്ടുകാരും പറയുന്നു,പിണറായി വിജയൻ നയിക്കുന്ന നവ കേരള സദസ്സിൽ നിരവധി പരാതികളാണ് നരിക്കുനിയിലെ മദ്യ ഷോപ്പ് അടച്ച് പൂട്ടണം എന്ന ആവശ്യവുമായി നൽകിയത്, പരാതികൾ പരിഹരിക്കുന്നതിനുള്ള യാത്രയാണ് നവ കേരള സദസ്സ് എന്ന് ഇടതുമുന്നണി പ്രവർത്തകർ അവകാശപ്പെടുന്നു, അതുകൊണ്ടുതന്നെ ഈ യാത്രയിൽ നൽകിയ പരാതിയിൽ അനുകൂല നിലപാട് എടുക്കുമെന്നും നരിക്കുനിയിലെ മദ്യ ഷോപ്പ് അടച്ചുപൂട്ടുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് നൂറുകണക്കിന് കുടുംബങ്ങളും നാട്ടുകാരും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!