കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസിൽ വയോധികൻ അറസ്റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി ലാസർ (60) ആണ് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി ഒച്ചവച്ചതിനു പിന്നാലെ ആളുകൾ പ്രതിയെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം നടന്നത്.കോട്ടയം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസിൽ യാത്രക്കാരനായിരുന്ന പ്രതി പെരുമ്പാവൂരിന് സമീപം മലമുറിയിൽ എത്തിയപ്പോഴാണ് ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. പെൺകുട്ടി ഒച്ചവെച്ചതിനെ തുടർന്ന് മറ്റ് യാത്രക്കാർ പ്രതിയെ തടഞ്ഞുവച്ചു. പെരുമ്പാവൂർ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോൾ ഇയാളെ പെരുമ്പാവൂർ പൊലീസിന് കൈമാറുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ സംഭവം നടന്നത് കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് ബോധ്യപ്പെട്ടതിനാൽ പ്രതിയെ കുറുപ്പുംപടി പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!