കൊല്ലം: ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ സോഷ്യൽ മീഡിയയിലെ വൈറൽ താരം. അര മില്യണോളം ഫോളോവേഴ്സാണ് അനുപമക്ക് യുട്യൂബിൽ മാത്രം ഉള്ളത്. കേസിൽ ഒന്നാം പ്രതി അനുപയുടെ അച്ഛൻ പദ്മകുമാറും രണ്ടാം പ്രതി അനുപമയുടെ അമ്മ അനിതയുമാണ്. ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ 4.99 ലക്ഷം ഫോളോവേഴ്സാണുള്ളത്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്.നിരവധി വീഡിയോകളും ഷോട്സുകളുമാണ് യൂട്യൂബ് ചാനലിലൂടെ അനുപമ പങ്കുവെച്ചിരുന്നത്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. കെൻഡൽ ജെന്നർ, ബെല്ല ഹദീദ് എന്നിവരുടെയും വീഡിയോയും അനുപമ തന്റെ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിൽ ആകെ 381 വീഡിയോയാണുള്ളത്.ഇം​ഗ്ലീഷിലാണ് അവതരണം. ഒരു മാസം മുൻപായിരുന്നു അവസാന വീഡിയോ പങ്കുവെച്ചിരുന്നത്. കൂടുതലും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.വളർത്തുനായകളെ ഏറെ ഇഷ്ടമുള്ള അനുപമ നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മേക്കപ്പ് വീഡിയോയായിരുന്നു ഏറ്റവും അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോ.ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതിയാണ് അനുപമ. കേസിൽ ഒന്നാം പ്രതി അനുപമയുടെ പിതാവ് പത്മകുമാറും രണ്ടാം പ്രതി അമ്മ അനിതകുമാരിയുമാണ്. പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!