കൊല്ലം: ഓയൂരിലെ ആറു വയസുകാരിടെ തട്ടിക്കൊണ്ടുപോയ പദ്മകുമാറിൽ നിന്നും അന്വേഷണ സംഘം പ്രധാനമായും അറിയാൻ ശ്രമിക്കുന്നത്. കുട്ടിയുടെ കുടുംബവുമായി പദ്മകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നോ, തട്ടിക്കൊണ്ടുപോകലിന് മറ്റൊരു സംഘം സഹായിച്ചോ, കുറ്റകൃത്യത്തിൽ ഭാര്യയും മകളും വഹിച്ച പങ്കെന്ത്, കുട്ടിയെ ഒളിപ്പിച്ചത് എവിടെയൊക്കെ എന്നിവയാണ് പൊലീസ് പദ്മകുമാറിനോട് പ്രധാനമായും ചോദിച്ച നാല് ചോദ്യങ്ങൾ. എന്നാൽ, ഇവയ്ക്കൊന്നും കൃത്യമായ ഉത്തരം നൽകാൻ പദ്മകുമാർ പുലർച്ചെവരെയും തയ്യാറായിട്ടില്ല.പലവട്ടം പലരീതിയിലാണ് ഈ നാല് ചോദ്യങ്ങൾക്കും പദ്മകുമാർ ഉത്തരം നൽകുന്നത്. ഇതാണ് പൊലീസിനെയും കുഴപ്പിക്കുന്നത്. നാല് ചോദ്യങ്ങൾക്കും ഇന്ന് യഥാർത്ഥ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് പുലർച്ചെ വരെ പൊലീസ് ചോദ്യംചെയ്യൽ തുടർന്നു.തെങ്കാശിയിൽ നിന്ന് പിടിയിലായ പദ്മകുമാറിനെയും ഭാര്യയെയും മകളെയും അടൂരിലെ എ.ആർ. ക്യാമ്പിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും എന്തിന്, എങ്ങനെ തുടങ്ങി പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരമില്ല. രാത്രി ഒമ്പതര മണിയോടെ എഡിജിപി എം.ആർ.അജിത്ത്കുമാർ വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിപ്പ് വന്നെങ്കിലും ഉണ്ടായില്ല. ഇതിനിടെ പല വിവരങ്ങളും പുറത്തുവന്നു. ഒന്നിനും സ്ഥിരീകരണമുണ്ടായില്ല. കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പദ്മകുമാർ ആദ്യം പറഞ്ഞത് മുഴുവൻ നുണയാണെന്ന് പൊലീസ് സംശയിക്കുന്നത്.ഇയാൾക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ ഭാര്യയും മകളും പൊലീസിനോട് പറഞ്ഞതും പദ്മകുമാർ പറഞ്ഞ കാര്യങ്ങളും തമ്മിൽ ബന്ധമില്ലാത്തതാണ് വ്യാജകഥകളാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!