ചങ്ങരംകുളം: പുഴയിൽ വീണ് സഹോദരങ്ങൾ മരിച്ചു. ചിറവല്ലൂർ തെക്ക്മുറി കൂരിക്കാട് ജിഹാദ് (9) മുഹമ്മദ് (7) എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ പോയ ഇരുവരും കുളത്തിൽ തെന്നിവീണാണ് മരിച്ചത്. ചിറവല്ലൂർ എ.എം.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാർത്ഥികളാണ് ഇരുവരും.വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആണ് സംഭവം. വീടിന് പുറകിൽ ഉള്ള പാടത്ത് കുളത്തിൽ വീണാണ് മരിച്ചത്. വല്ല്യുപ്പയുമായി പാടത്ത് പോയ കുട്ടികൾ മീൻ പിടിക്കാനായി കുളത്തിന് സമീപത്ത് നിൽക്കുകയും കാൽ തെന്നി രണ്ട് കുട്ടികളും വീഴുകയായിരുന്നു.പാടത്ത് കൃഷിസ്ഥലത്ത് പോയി തിരിച്ചെത്തിയ വല്യുപ്പ കുട്ടികളെ കാണാത്തതിനെ തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഉടൻ നാട്ടുകാർ കുളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തുകയും കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ ആയില്ല. പെരുമ്പടപ്പ് പൊലീസ് സ്ഥലത്തി നിയമനടപടികൾ ആരംഭിച്ചു.