കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ആറ് വയസ്സുകാരി അബിഗേല്‍ സാറ ഇന്നലെ രാത്രി കഴിഞ്ഞത് ഏതോ വലിയ വീട്ടിൽ. ഒപ്പം ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും ഉണ്ടായിരുന്നെന്നും അവരെ നേരത്തെ പരിചയമില്ലെന്നും കുട്ടി പോലീസിനോട് പറഞ്ഞു.ഇന്നലെ വൈകുന്നേരം നാലരയോടെ തുടങ്ങിയ ആശങ്കൾക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അറുതിയായിത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് വച്ച് നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ പെൺകുട്ടിയെ തിരിച്ചത്തിയതിന്റെ സന്തോഷത്തിലായിരുന്നു പിന്നെ നാടാകെ.ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാൻ സഹോദരൻ ആവും പോലെ ശ്രമിച്ചെങ്കിലും പറ്റിയിരുന്നില്ല.തന്നെ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എന്തിനാണ് കൊണ്ടുപോയതെന്നോ തിരിച്ചറിയാനുള്ള പ്രായം ആ കുഞ്ഞിനില്ല. ഇന്നലെ വൈകുന്നേരം നാലരക്കാണ് സഹോദരനൊപ്പം ട്യൂഷന് പോകും വഴി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ഒരു സ്ത്രീ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. ഒരു കടയില്‍ ചെന്ന് കടയുടമയുടെ ഫോണ്‍ വാങ്ങിയാണ് വിളിച്ചത്.അബിഗേല്‍ ഇന്നലെ കഴിഞ്ഞത് ഏതോ വലിയ വീട്ടിൽ; ഒപ്പം ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരും; അഞ്ജാത സംഘത്തെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിൽ പോലീസ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!