കൊച്ചി: തൃശ്ശൂർ കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി. കോളേജിൽ റീക്കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടു. നടപടി കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ.കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥി ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തകർ റീ കൗണ്ടിണ്ട് ആവശ്യപ്പെട്ടിരുന്നു. റീ കൗണ്ടിണ്ട് പൂർത്തിയായതോടെ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി ജയിക്കുകയായിരുന്നു.പ്രിൻസിപ്പൽ തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും, എസ്എഫ്ഐ അനുകൂല റിട്ടേണിംഗ് ഓഫീസർ റീ കൗണ്ടിങ് നടത്തിയത് എസ്എഫ്ഐയെ ജയിപ്പിക്കാൻ വേണ്ടിയെന്നു കെഎസ്‌യു ആരോപിച്ചു. റീകൗണ്ടിംഗ് സമയത്ത് 2 മണിക്കൂർ കരണ്ട് പോയതായും,എസ്എഫ്ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായും റീലക്ഷൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് തിരുമാനമെന്നും കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ പറഞ്ഞു.എന്നാൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടില്ലെന്നും റീകൗണ്ടിങ്ങിൽ 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർത്ഥി ജയിച്ചതെന്നും എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഹസൻ മുബാറക് പറഞ്ഞു. അതേസമയം കോടതിയിലേക്ക് പോകാൻ കെഎസ്‌യുവിന് സമയം നൽകാതെ എസ്എഫ്ഐ ചെയർമാൻ അനിരുദ്ധൻ സത്യപ്രതിജ്ഞ ചെയ്തു. ഇതേത്തുടർന്ന് ക്യാമ്പസിൽ കെഎസ്‌യു പ്രതിഷേധം നടത്തി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!