നരിക്കുനിയിലെ വിദേശ മദ്യ ഷോപ്പ് അടച്ച് പൂട്ടുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവ കേരള സദസിൽ പരാതി,സാമൂഹ്യ,മത, രാഷ്ട്രീയ രംഗത്ത് ഉള്ളവർ, വീട്ടമ്മമാർ, നാട്ടുകാർ തുടങ്ങി നിരവധി പേർ അതിൽ ഉൾപ്പെടും,അതുകൊണ്ടുതന്നെ ജനവാസ മേഖലയിലുള്ള ഈ മദ്യഷാപ്പ് അടച്ചുപൂട്ടുന്നതിന് സർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായാൽ നവ കേരള സദസ്സിൽ പ്രതീക്ഷ അർപ്പിച്ച വർക്ക് ഒരു വലിയ ആശ്വാസമാകും, അല്ലാത്തപക്ഷം നവ കേരള സദസ്സ് ഒരു പ്രഹസനമായി വിലയിരുത്തപ്പെടുകയും ചെയ്യും, കൊടുവള്ളി എലത്തൂർ മുക്കം എന്നീ മണ്ഡലങ്ങളിൽ നിന്നാണ് നരിക്കുനിയിലെ വിദേശ മദ്യ ഷോപ്പ് അടച്ച് പൂട്ടണമെന്ന ആവശ്യവുമായി നവ കേരള സദസ്സിൽ പരാതി നൽകിയത്, പൊതുജനങ്ങളിൽ നിന്ന് നിന്ന് ഇത്രയും ഗൗരവമേറിയ പരാതി ലഭിച്ച സ്ഥിതിക്ക് മദ്യഷാപ്പ് അടച്ചുപൂട്ടാനുള്ള തീരുമാനം സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി പ്രവർത്തകർ, അനുകൂല നിലപാട് ഉണ്ടായില്ല എങ്കിൽ അത് സർക്കാറിന് കനത്ത തിരിച്ചടി ആവുകയും ചെയ്യും, ഏതായിരുന്നാലും കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ ‘ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം’ എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാം

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!