കോഴിക്കോട്: മുക്കത്ത് വീടുകളില്‍ മോഷണം വ്യാപകമാകുന്നു. മോഷ്ടാക്കൾ ഹെൽമറ്റും തൊപ്പിയും ധരിച്ചെത്തി യുവതിയുടെ മാല പൊട്ടിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പല വീടുകളില്‍ നിന്നുള്ള മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.മുക്കം നഗരസഭയുടെ കീഴിലുള്ള തറോട്, തെച്ചിയാട്ടില്‍ എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇരിമ്പിടക്കണ്ടി റസാക്കിന്റെ വീട്ടില്‍ നിന്നും മോഷ്ടാക്കള്‍ യുവതിയുടെ മാല പൊട്ടിച്ചു. മറ്റ് പല വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. മോബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മോഷണം പോയതായി മുക്കം പൊലീസില്‍ പരാതി ലഭിച്ചു.കഴിഞ്ഞ ദിവസം മുക്കം പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി പണം തട്ടിയ മോഷ്ടാക്കൾ തന്നെയാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ മുക്കം പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!