സന്നിധാനം: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. മണ്ഡലകാല തീർത്ഥാടനത്തിന്റെ ആദ്യ ദിനമായ ഇന്നലെ ദർശനം നടത്തിയത് 45,000 ൽ അധികം ഭക്തരാണ്. ഇന്നും വൻ ഭക്തജന തിരക്ക് അനുഭവപ്പെടാൻ സാധ്യതയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കാലാവസ്ഥ അനുകൂലമാണെന്നത് മലകയറുന്ന ഭക്തർക്ക് അനുഗ്രഹമാണ്.വൃശ്ചിക പുലരിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ഇന്നലെ ശ്രീകോവിൽ നട തുറന്നത്‌‌. ഇന്ന് പുലർച്ചെ 2.30 ന് പള്ളി ഉണർത്തലും തുടർന്ന് 3 മണിയ്‌ക്ക് നട തുറക്കുകയും ചെയ്തു. രാവിലെ 8 മണി മുതൽ 11 .30 വരെയാണ് നെയ്യഭിഷേക സമയം. ഉച്ചയ്‌ക്ക് ഒരു മണിക്ക് നട അടയ്‌ക്കും. പിന്നീട് വീണ്ടും ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് നടതുറന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്‌ക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!